Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Google

ഈ ​വ​ർ​ഷം ഗൂ​ഗി​ളി​ൽ ആളുകൾ കൂ​ടു​ത​ൽ തി​ര​ഞ്ഞ സി​നി​മ​ക​ൾ; ആ​ദ്യ പ​ത്തി​ൽ ഇ​ടംപി​ടി​ച്ച് മാ​ർ​ക്കോ  

ക്യൂ​ബ്‌​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഷെ​രീ​ഫ് മു​ഹ​മ്മ​ദ് നി​ർ​മി​ച്ച് ഹ​നീ​ഫ് അ​ദേ​നി തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്ത ഉ​ണ്ണി മു​കു​ന്ദ​ൻ നാ​യ​ക​നാ​യെ​ത്തി​യ സൂ​പ്പ​ർ ഹി​റ്റ് ചി​ത്രം മാ​ർ​ക്കോ​യ്ക്ക് വീ​ണ്ടു​മൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി.

ഇ​ന്‍റ​ര്‍​നെ​റ്റ് സെ​ര്‍​ച്ച് എ​ഞ്ചി​ന്‍ ഭീ​മ​നാ​യ ഗൂ​ഗി​ളി​ൽ ഈ ​വ​ർ​ഷം ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ളു​ക​ൾ തി​ര​ഞ്ഞ ചി​ത്ര​ങ്ങ​ളു​ടെ ലി​സ്റ്റ് പു​റ​ത്തു വ​ന്ന​പ്പോ​ൾ ആ​ദ്യ പ​ത്തി​ൽ മ​ല​യാ​ള​ത്തി​ൽ നി​ന്ന് ഒ​രേ​യൊ​രു ചി​ത്രം മാ​ത്രം. ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ആ​ദ്യ നി​ർce​ണ സം​രം​ഭ​മാ​യ മാ​ർ​ക്കോ ആ​ണ് ഈ ​ലി​സ്റ്റി​ൽ ഇ​ടം നേ​ടി​യ ഏ​ക മ​ല​യാ​ള ചി​ത്രം.

മാ​ർ​ക്കോ​യ്ക്ക് പു​റ​മേ ഗൂ​ഗി​ളി​ന്‍റെ ലി​സ്റ്റി​ൽ ക​യ​റി​യ ചി​ത്ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് ബോ​ളി​വു​ഡ് ചി​ത്രം സ​യ്യാ​ര​യാ​ണ്. കാ​ന്താ​ര ര​ണ്ടാം സ്ഥാ​ന​ത്തും കൂ​ലി മൂ​ന്നാം സ്ഥാ​ന​ത്തും ആ​ണ്. വാ​ര്‍ 2, സോ​നം തേ​രി ക​സം എ​ന്നി​വ​യാ​ണ് മ​റ്റു ചി​ത്ര​ങ്ങ​ൾ. മാ​ർ​ക്കോ ആ​റാം സ്ഥാ​ന​ത്താ​ണ്. ഹൗ​സ്‌​ഫു​ള്‍ 5, ഗെ​യിം ചേ​ഞ്ച​ര്‍, മി​സി​സ്, മ​ഹാ​വ​താ​ര്‍ ന​ര​സിം​ഹ എ​ന്നി​വ​യാ​ണ് മ​റ്റു ചി​ത്ര​ങ്ങ​ൾ.

അ​ടു​ത്തി​ടെ കൊ​റി​യ​യി​ലെ പ്ര​ശ​സ്ത​മാ​യ ബു​ച്ച​ൺ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫ​ന്‍റാ​സ്റ്റി​ക് ഫി​ലി​ഫെ​സ്റ്റി​വ​ലി​ൽ(​ബി​ഫാ​ൻ) മാ​ർ​ക്കോ​യു​ടെ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്രീ​മി​യ​ർ ന​ട​ന്നി​രു​ന്നു. സൈ​മ അ​വാ​ർ​ഡ്സി​ൽ മി​ക​ച്ച ന​വാ​ഗ​ത നി​ർ​മാ​താ​വി​നു​ള്ള പു​ര​സ്കാ​രം ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ഷ​രീ​ഫ് മു​ഹ​മ്മ​ദി​ന് ല​ഭി​ച്ചി​രു​ന്നു.

തി​യേ​റ്റ​റു​ക​ളി​ൽ 100 ദി​നം പി​ന്നി​ട്ട ചി​ത്രം നേ​ര​ത്തെ ത​ന്നെ 100 കോ​ടി ക്ല​ബ്ബി​ൽ ക​യ​റി​യി​രു​ന്നു. ഒ​ടി​ടി​യി​ലും ചി​ത്രം ത​രം​ഗ​മാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ലും ഇ​ത​ര ഭാ​ഷ​ക​ളി​ലും ഇ​തി​ന​കം ആ​വേ​ശ​മാ​യി ആ​ഞ്ഞ​ടി​ച്ച ചി​ത്രം 100 കോ​ടി​ക്ക് മു​ക​ളി​ൽ ബോ​ക്സോ​ഫീ​സ് ക​ള​ക്ഷ​ൻ നേ​ടി​യ​തി​ന് ശേ​ഷ​മാ​ണ് ഒ​ടി​ടി​യി​ൽ എ​ത്തി​യി​രു​ന്ന​ത്.

സോ​ണി ലി​വി​ൽ സ്ട്രീ​മിം​ഗ് ആ​രം​ഭി​ച്ച ചി​ത്രം ഏ​വ​രും ഏ​റ്റെ​ടു​ത്തി​രു​ന്നു. മ​ല​യാ​ള​ത്തി​ന് പു​റ​മെ ഹി​ന്ദി​യി​ലും തെ​ലു​ങ്കി​ലും ത​മി​ഴി​ലും ക​ന്ന​ഡ​യി​ലും തി​യേ​റ്റ​ർ റി​ലീ​സി​ന് ഗം​ഭീ​ര വ​ര​വേ​ൽ​പ്പാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ചി​രു​ന്ന​ത്.

മ​ല​യാ​ള​ത്തി​ൽ ഇ​റ​ങ്ങി​യി​ട്ടു​ള്ള ഏ​റ്റ​വും വ​ലി​യ വ​യ​ല​ന്‍റ് ചി​ത്ര​മാ​യ മാ​ർ​ക്കോ​യ്ക്ക് ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളാ​യ അ​നി​മ​ൽ, കി​ൽ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്ക് സ​മാ​ന​മാ​യി എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യി​രു​ന്ന​ത്. ഒ​രു എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ചി​ത്ര​മാ​യി​ട്ടു​കൂ​ടി വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് ചി​ത്ര​ത്തി​ന് ല​ഭി​ച്ച​ത്.

അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​യാ​ണ് ചി​ത്രം റി​ലീ​സ് ചെ​യ്തി​രു​ന്ന​ത്. മ​ല​യാ​ളം, ഹി​ന്ദി, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ഡ ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം ആ​ഗോ​ള റി​ലീ​സി​നെ​ത്തി​യ​ത്. സി​നി​മ​യു​ടെ പ്രൊ​ഡ​ക്ഷ​ൻ ക്വാ​ളി​റ്റി​യി​ലു​ള്ള ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന ആ​ദ്യ സി​നി​മ ത​ന്നെ വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച് ശ്ര​ദ്ധ നേ​ടു​ക​യു​മു​ണ്ടാ​യി ക്യൂ​ബ്സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ്.

ഉ​ണ്ണി മു​കു​ന്ദ​നേ​യും ജ​ഗ​ദീ​ഷി​നേ​യും കൂ​ടാ​തെ സി​ദ്ദീ​ഖ്, ആ​ൻ​സ​ൺ പോ​ൾ, ക​ബീ​ർ ദു​ഹാ​ൻ​സിം​ഗ്, അ​ഭി​മ​ന്യു തി​ല​ക​ൻ, യു​ക്തി ത​രേ​ജ തു​ട​ങ്ങി​യ​വ​രും ഒ​ട്ടേ​റെ ബോ​ളി​വു​ഡ് താ​ര​ങ്ങ​ളും ഒ​ട്ടേ​റെ പു​തു​മു​ഖ താ​ര​ങ്ങ​ളും മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മാ​സ്സീ​വ്-​വ​യ​ല​ൻ​സ് ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്.

ഛായാ​ഗ്ര​ഹ​ണം: ച​ന്ദ്രു സെ​ൽ​വ​രാ​ജ്, ചി​ത്ര​സം​യോ​ജ​നം: ഷ​മീ​ർ മു​ഹ​മ്മ​ദ്, സൗ​ണ്ട് ഡി​സൈ​ൻ: സ​പ്ത റെ​ക്കോ​ർ​ഡ്സ്, ഓ​ഡി​യോ​ഗ്ര​ഫി: രാ​ജ​കൃ​ഷ്ണ​ൻ എം ​ആ​ർ, ക​ലാ​സം​വി​ധാ​നം: സു​നി​ൽ ദാ​സ്, മേ​ക്ക​പ്പ്: സു​ധി സു​രേ​ന്ദ്ര​ൻ, കോ​സ്റ്റ്യും&​ഡി​സൈ​ൻ: ധ​ന്യാ ബാ​ല​കൃ​ഷ്ണ​ൻ, പ്രൊ​ഡ​ക്ഷ​ൻ ചീ​ഫ് അ​സ്സോ​സ്സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: സ്യ​മ​ന്ത​ക് പ്ര​ദീ​പ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: ഒ​ബ്സ്ക്യൂ​റ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, പി​ആ​ർ​ഒ: ആ​തി​ര ദി​ൽ​ജി​ത്ത്.

 

Latest News

Corehub Up